വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എം എം കീരവാണി |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:43.
പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ പുലരിപൂമഞ്ഞിന്‍ പനിനീര്ത്തുള്ളിയില് പുഞ്ചിരിച്ചല്ലോ (2) (പവിഴമുന്തിരി ) പൊന്നിളവെയിലിന്‍ പുടവയുടുത്ത കുന്നിന് താഴ്വരയില് കുന്നിക്കുരുമണിവള്ളി പടര്‍ന്നൊരു പൊന്നിലഞ്ഞിച്ചോട്ടില്‍ സ്നേഹസംഗീതത്തിന് ഗാനവുമായു് ഒരു ദേവകന്യക വന്നല്ലോ പുലരിപൂമഞ്ഞിന്‍ പനിനീര്ത്തുള്ളിയില് പുഞ്ചിരിച്ചല്ലോ പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ ഇന്നലെ രാവിനു ചന്ദനം ചാര്‍ത്തിയ വെണ്ണിലാപ്പെണ്കൊടിയായു് വിണ്ണില്‍ വളര്‍ത്തിയ കലമാന്‍ കുഞ്ഞിനെ കൊണ്ടുവന്നു തന്നു മോഹസുമങ്ങള്‍ തന് മോതിരം മാറാന്‍ മധുമാസകാലമണഞ്ഞല്ലോ (പവിഴമുന്തിരി ) |