വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | സജി റാം |
ഗാനരചന | ബിജു കൈപ്പറേടന്‍ |
ഗായകര്‍ | അന്‍വര്‍ സാദത്ത് ,ഹെന്നാ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:58.
സുൻ സുൻ സുൻ സുൻ സുൻ സുൻ സുൻ സുൻ ല ലാലാലാ ലാലാലാ മാനത്തെ കനവിന്റെ പൂപ്പന്തൽ തീർത്തിടാം -നീ വരുമോ മുല്ലപ്പൂ കോർത്തൊരു മാലയും ചാർത്തിടാം നിൻ മാറിൽ ഞാൻ എന്നെന്നും നിന്റേതല്ലേ അരികിൽ ഞാൻ നിഴലായില്ലേ പ്രണയത്തിൻ മധുരം നുകരാൻ തേരിലേറി ദൂരെ കൂടണയാം (മാനത്തെ...) പാടാത്തൊരീണമേ കേൾക്കാത്ത രാഗമേ മീട്ടാം ഞാൻ നിൻ തന്ത്രികൾ (2) തരളമാം നിന്റെ ശ്രുതി കേൾക്കെ ഞാനൊരു സ്വർഗംഗയായി ഒഴുകും സ്വർഗ്ഗത്തിൻ സംഗീതം വിണ്ണാകെ ചൊരിയുമ്പോൾ മലരായി മധുവായി തമ്മിൽ നാമലിയും (മാനത്തെ...) അനുരാഗ തേൻ കണം നിൻ നെഞ്ചിൽ നിറയുമ്പോൾ ചോരനായ് ഞാനണയും (2) പൂമെത്ത വിരിച്ചു ഞാൻ ആരോരുമറിയാതെ രാവോളം കാത്തിരിക്കും കരളാകെ പ്രേമത്തിൻ പൂക്കാലം വിരിയുമ്പോൾ പൂമഞ്ഞിൻ കണമായ് തമ്മിൽ നാമലിയും (മാനത്തെ...) |