വഴിയോരം (അന്തിപ്പൊന്‍വെട്ടം )
This page was generated on April 29, 2024, 8:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഡോ.എസ് പി രമേഷ്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരുൺ ചെറുകാവിൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:05.

വഴിയോരത്തൊരു ചെറുചിരി
ഒരു ചെറു ചിരി..ഒരു ചെറുചിരി
നറുപൂച്ചിരിതന്‍ പൂത്തിരി
പൂത്തിരി...പൂത്തിരി...
വഴിയോരത്തൊരു ചെറുചിരി
നറുപൂച്ചിരിതന്‍ പൂത്തിരി
തെളിവെയില്‍ മുത്തും നിലകളില്‍
കളിയാടുന്നൊരു കളിചിരി ..

ആരുമറിയാതെ കാട്ടിലെങ്ങോ
പേരറിയാ പൂ വിരിയും (2)
പൂമണം പൂശിയ പുല്ലാങ്കുഴലില്‍
ഈണം മൂളും കുളിര്‍കാറ്റില്‍
പാറും ഞാനൊരു ശലഭമായ്

ഈ വഴിയോരത്തൊരു ചെറുചിരി
നറുപൂച്ചിരിതന്‍ പൂത്തിരി
തെളിവെയില്‍ മുത്തും നിലകളില്‍
കളിയാടുന്നൊരു കളിചിരി ..

താളമറിയാതെ കരളിലൂറും
രാഗമേതോ ആരറിവൂ (2)
കണ്ണിനൊരുത്സവമേളയൊരുക്കും
പൊന്നിന്‍ കനവുകള്‍ ഉണരും
പാടും ഞാനൊരു പൂങ്കുയിലായ് ....
(വഴിയോരത്തൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts