വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശോഭന ,പ്രിയാ രാമൻ ,നരേന്ദ്ര പ്രസാദ് ,കെ പി എ സി ലളിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:06.
വിടപറയുകയാണെന്‍ ജന്മം ചുടുകണ്ണീര്‍ക്കടലലയില്‍ വിധിപറയും നേരമണഞ്ഞു ഇനി യാത്രാമൊഴി മാത്രം നീ മാപ്പു നല്കുകില്ലേ അരുതേയെന്നോടിനിയുള്പ്പരിഭവമരുതെ ഇതാണെന് യോഗം (വിട ) എന്‍ പ്രീയന് കേഴുമീ ശോകരാത്രിയില് സാന്ത്വനം നല്‍കുമോ സ്നേഹലോലതേ നീയെന്റെ വിണ്ണിലെ ചന്ദ്രോദയം ഇതാണെന് യോഗം (വിട ) ആശകള്‍ മായുമെന്‍ ദീനസന്ധ്യയില് ആതിരാപ്പൂവുപോല് നീ വാഴണം എന്നാത്മനാഥനേ കൈയേല്ക്കണം അരുതേയെന്നോടിനിയുള്പ്പരിഭവമരുതെ (വിട ) ഇതാണെന് യോഗം |