പൊന്നേലസ്സും പൊന്നലുക്കത്തും (ജന്മശത്രു )
This page was generated on May 19, 2024, 2:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകൊച്ചിന്‍ അലക്സ്‌ ,കെ ജെ ജോയ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍മധു ഭാസ്കർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ഭീമൻ രഘു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:10.

പൊന്നേലസ്സും പൊന്നലുക്കുത്തും
മൊഞ്ചത്തി....നിന്നഴകില്‍...
പട്ടുറുമാലും അത്തറുചെപ്പും
വമ്പത്തീ...നിന്‍ കരളില്‍...
(പൊന്നേലസ്സും....)
വമ്പത്തീ...നിന്‍ കരളില്‍...
കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാന്‍
വന്നിടുമിന്നു് പുതുമാരന്‍....
(പൊന്നേലസ്സും....)

തനതന്ത താനതന്ത തന്തിന്നോ...
തനതന്ത താനതന്ത തന്തിന്നോ....(2)

ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണു്....
രാവാണു്....
ആയിരം കരിവളയുടയണ രാവാണല്ലോ...
രാവാണാല്ലോ...
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധു രാവാണല്ലോ...
അതി മധുരത്തിന്‍ രാവാണല്ലോ...
(പൊന്നേലസ്സും....)

കാത്തുകാത്തിരുന്നൊരു നിക്കാഹിന്‍ രാവാണു്....
രാവാണു്....
പാട്ടുപാടി ഉറക്കണ രാവാണല്ലോ...
രാവാണല്ലോ...
ഖല്‍ബിന്റെ ഉള്ളില്‍ മൊഹബത്തിന്‍ പൂവുകള്‍
പൂക്കണ രാവാണല്ലോ...
ശ്രുതിലയമുള്ള രാവാണല്ലോ...
(പൊന്നേലസ്സും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts