തിരകള്‍ക്കു കടലൊരു (യമനം )
This page was generated on March 28, 2024, 10:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജി ദേവരാജന്‍
ഗാനരചനകെ അയ്യപ്പപണിക്കര്‍
ഗായകര്‍ലേഖ ആര്‍ നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:11.
തിരകൾക്കു കടലൊരു തടവറ
തീരം കടലിനു തടവറ
ദിശകൾ പകലിനു തടവറ
പകലോ രാവിനു തടവറ

പൂവിനു കൂന്തൽ തടവറ
വാക്കുകൾ നാവിനു തടവറ
നിൻ കരവലയമെനിക്കൂ തടവറ
ഇക്കരവലയമഴിച്ചു തുറന്നീ
പക്ഷിയെയകലേക്കയക്കരുതേ
ഈ പക്ഷിയെയകലേക്കയക്കരുതേ
അയക്കരുതേ അയക്കരുതേ

കടൽമാല വിഴുങ്ങും കാറ്റിൽ
ചിറകുമുറിക്കാനിടയാക്കരുതേ
നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ
അനാഥ പേറിയലഞ്ഞു നടക്കാ-
നെന്നെ വിടാതെപിടിച്ചു നിർത്തുക
നിൻ വിരൽ കോർത്ത കരങ്ങളയക്കരുതേ
അയക്കരുതേ അയക്കരുതേ.......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts