ആത്മസഖീ നീ തേടിയണയുന്നതാരേ (തീരം തേടുന്ന തിരകള്‍)
This page was generated on March 29, 2024, 7:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍ജി വേണുഗോപാല്‍ ,ശിവദർശന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2023 14:11:16.
ആത്മസഖീ നീ തേടിയണയുവതാരേ
ആരേ ആരേ...
ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു
നിന്നെ നിന്നെ നിന്നെ
ആത്മസഖി നീ തേടിയണയുവതാരേ
ആരേ ആരേ...
ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു
നിന്നെ നിന്നെ നിന്നെ
(ആത്മസഖീ നീ...)

സോളമൻ തൻ വാടിയിൽനിന്നു
ശോശന്ന പൊന്മലരേ
സോളമൻ തൻ വാടിയിൽനിന്നു
ശോശന്ന പൊന്മലരേ
എന്റെ വൃന്ദാവനങ്ങളാകെ
അലങ്കരിക്കൂല്ലേ
എന്റെ വൃന്ദാവനങ്ങളാകെ
അലങ്കരിക്കൂല്ലേ
മാമകഹൃദയം തരളിതഹൃദയം
എന്നേ എന്നേ നിനക്കായുഴിഞ്ഞു വെച്ചൂ
ഉഴിഞ്ഞുവെച്ചൂ
(ആത്മസഖീ നീ...)

ഈ മനോഹര ജീവിതത്തിൻ
സ്നേഹസഞ്ചാരീ
ഈ മനോഹര ജീവിതത്തിൻ
സ്നേഹസഞ്ചാരീ
മന്ത്രകോടി അണിഞ്ഞു വരുമ്പോൾ
മംഗലമാല തരില്ലേ
മന്ത്രകോടി അണിഞ്ഞു വരുമ്പോൾ
മംഗലമാല തരില്ലേ
മാനസമണിയറ പൂകുമ്പോൾ
വാരഴകിന്നഴകേ എന്നിൽ നീ അലിഞ്ഞു ചേരും
അലിഞ്ഞു ചേരും
(ആത്മസഖീ നീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts