ഹരിഹര സുതനേ (ആകാശത്തിനു കീഴേ )
This page was generated on May 21, 2024, 10:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജി ദേവരാജന്‍
ഗാനരചനശശി ചിറ്റഞ്ഞൂര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:11.

ഹരിഹരസുതനേ ശരണമയ്യപ്പ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ
ശ്രീ ഹരിനന്ദന പാഹിസദാ
ശ്രീശിവനന്ദന പാഹിസദാ
കരിവരസോദര പാഹിസദാ
ശരവണസോദരാ പാഹിസദാ
സങ്കടദുരിതമകറ്റീടുവാൻ
സന്തതവും തുണയേകുക നീ
കന്മഷമൊക്കെ ഹനിച്ചു മനം
നിർമ്മലമാക്കുക ദേവസുത
മണ്ഡലമാസവ്രതങ്ങൾ തരും
മംഗലചിന്തകളിൽ മുഴുകി
നിൻ പൊരുൾ തേടി വരുന്നു വിഭോ
അൻപരുൾ തരു നീ ദേവസുത
ഹരിഹരസുതനേ ഗിരിവരസുതനേ
ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം സ്വാമിയേ
(ശ്രീ ഹരിനന്ദന..)

കല്ലും മുള്ളും കരിമലയും
എല്ലാം ഞങ്ങൾ ചവിട്ടുമ്പോൾ
കലിയുഗവരദാ നിൻ ചരണം
ശരണം തരണം ദേവസുതാ
പൊൻ പടിയിൽ പടിപൂജയുമായ്
പാപമുടച്ചേ കേറിടുമ്പോൾ
പൊന്നമ്പലവും ശ്രീലകവും
മനഃസുഖമേകും ദേവസുത
ഹരിഹരസുതനേ ഗിരിവരസുതനേ
ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം സ്വാമിയേ
(ശ്രീ ഹരിനന്ദന..)

ശരണാഗത നിൻ നാമജപം
ഇരവും പകലും ഉരുവിട്ടു
ഇരുളും അഴലും നീക്കിടുവാൻ
വരമരുളീടുക ദേവസുത
കോടി ദിവാകര കാന്തിയെഴും
കോമളമേനി മിഴിക്കമൃതം
ശ്രീമുഖ ദർശനമേ സുകൃതം
ശ്രീ ശബരീശ്വര ദേവസുത
ഹരിഹരസുതനേ ഗിരിവരസുതനേ
ശരണം സ്വാമിയേ
ശരണം ശരണം ശരണം ശരണം സ്വാമിയേ
(ശ്രീ ഹരിനന്ദന..)

ശരണം സ്വാമിയേ ശരണം സ്വാമിയേ
സ്വാമിയേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts