പട്ടുടുത്ത വാനം (ഇന്നു നീ )
This page was generated on April 26, 2024, 2:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:12.

പട്ടുടുത്ത വാനം സിന്ദൂര-
പ്പൊട്ടുതൊട്ട വാനം
പൂമാരനെ കാത്തിരിയ്ക്കും വാനം
നാണം കുണുങ്ങിയാണീ വാനം

കാട്ടുപൂവിനു കുളിര് കുളിര്
കുളിര് കുളിര് കുളിര്
കാട്ടാറിനും കുളിര് കുളിര്
കുളിര് കുളിര് കുളിര്
കുളിരിൽ നീരാടണം പൂപ്പുടവ ചുറ്റണം
ആയിരം വിളക്കിനു
ആറ്റുവഞ്ചി തുഴഞ്ഞു പോയ്
ആയില്യം കാവിൽ പൂരം കാണണം
ഓ..ഓ..ഓ..
(പട്ടുടുത്ത...)

കാവിലാകെ മേളം മേളം
മേളം മേളം മേളം
കരളിനുള്ളിൽ താളം താളം
താളം താളം താളം
കാവിലമ്മ കനിയവേ കോടി കോടി നൽകവേ
പള്ളിത്തിരുമുറ്റത്ത് പ്രാണേശനെ കാണവേ
നാണിച്ചു പോം പൂവലാംഗി ഞാൻ
ഓ..ഓ..ഓ..
(പട്ടുടുത്ത...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts