വരുവിൻ കാണുവിൻ സന്തോഷിപ്പിൻ (കരിമ്പുലി [അടിക്കടി])
This page was generated on April 25, 2024, 6:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൂജപ്പുര രവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:13.
വരുവിൻ കാണുവിൻ സന്തോഷിപ്പിൻ
മന്ത്രമല്ല മായയല്ല മന്ത്രവാദമൊന്നുമല്ല
മെയ് വഴക്ക വേലകൾ മഹാജനങ്ങളേ വെറും
മെയ് വഴക്ക വേലകൾ മാത്രം (വരുവിൻ...)

വരിവരിയായ് തൂണു നാട്ടി
തൂണുകളിൽ ഞാണു കെട്ടി
ഞാണിന്മേൽ അഭ്യാസക്കൂത്താട്ടങ്ങൾ
തെരുക്കൂത്താട്ടങ്ങൾ
ഇഷ്ടമുള്ള കാശു തന്നാൽ നിങ്ങൾക്കിഷ്ടമുള്ള
വേലകൾ കാണാം (വരുവിൻ...)

ആളുമേലേ ആളു കേറി
തോളിൽ മുളം കമ്പുയർത്തി
കമ്പിന്മേലമ്മാനപ്പന്താട്ടങ്ങൾ കളിപ്പന്താട്ടങ്ങൾ
കുട്ടികളേ കൈയടിക്കുവിൻ നിങ്ങൾ
ഒത്തു ചേർന്നു കൈയടിക്കുവിൻ (വരുവിൻ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts