ഓർമ്മയുണ്ടോ മാൻകിടാവേ (സ്നേഹിക്കാന്‍ ഒരു പെണ്ണ് )
This page was generated on June 17, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 06:22:09.

ഓർമ്മയുണ്ടോ മാൻകിടാവേ
ഒരുമിച്ചു നമ്മളോടിക്കളിച്ചകാലം തമ്മിൽ
ഒരിക്കലും പിരിയാത്ത ചെറുപ്പകാലം
(ഓർമ്മയുണ്ടോ..)

ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും
കാണാതിരുന്നാൽ നിൻ മിഴി നനയും നിന്റെ
കവിളിലെ കമലപ്പൂ കൊഴിഞ്ഞുവീഴും വാടി-
കൊഴിഞ്ഞുവീഴും
(ഓർമ്മയുണ്ടോ..)

മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത
കൗമാരസ്നേഹത്തിൻ കനകപുഷ്പം എന്റെ
ഹൃദയത്തിലെന്നെന്നും വിടർന്നു നിൽക്കും
മിന്നി വിടർന്നു നിൽക്കും
(ഓർമ്മയുണ്ടോ..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts