വാലിട്ടെഴുതിയ [Pathos] (ലൈഫ്‌ ഇസ്‌ ബ്യുട്ടിഫുള്‍ )
This page was generated on March 29, 2024, 5:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഗീതു മോഹൻ‌ദാസ് ,സം‌യുക്താ വർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:21.

വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശ തൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ
(വാലിട്ടെഴുതിയ...)

നിനക്കായ് നട തുറന്നു കനകപൗർണ്ണമി
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ
വഴിയിൽ നിഴലിതളിൽ നീരാളം
ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ
(വാലിട്ടെഴുതിയ...)

പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ
കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും
കഥനം തൂമിന്നൽ കനലാകും
എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും
(വാലിട്ടെഴുതിയ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts