അല്ലിമലർ തത്തേ (ശാപമോക്ഷം)
This page was generated on April 15, 2024, 11:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അയിരൂര്‍ സദാശിവന്‍ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,സുജാത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:24.
 അല്ലിമലർത്തത്തേ നിൻ മനസ്സിൽ മലരമ്പൻ
കല്യാണപ്പന്തലിനു കാലുനാട്ടി
പൊൻ കിനാവിൽ തെളിയും നിൻ
മണിയറയ്ക്കുള്ളിൽ സങ്കല്പ സുന്ദരിമാർ വീണ മീട്ടി (അല്ലി..)


അച്ഛനുമമ്മയ്ക്കും നെടുവീർപ്പ്
കൊച്ചനുജത്തിക്ക് കരൾ തുടിപ്പ്
കുടമുറിപ്പെണ്ണിനും പുതുമണവാളനും
പുളകം കൊണ്ടൊരു പൂം പുതപ്പ്
ആ... പൂം പുതപ്പ് (അല്ലി...)



വിരുന്നുകാർക്കെല്ലാം പാല്പായസം
വരനും വധുവിനും മനപ്പായസം
മണവാട്ടിപ്പെണ്ണിനും പുതിയ ചെറുക്കനും
മണവറ പൂകാത്ത മനഃപ്രയാസം മനഃപ്രയാസം
ആ..മനഃപ്രയാസം (അല്ലി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts