പ്രണതോസ്മി ഗുരുവായുപുരേശം [സ്ത്രീ] (സിന്ദൂരരേഖ )
This page was generated on April 29, 2024, 11:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംശരത്
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:33.

പ്രണതോസ്മി ഗുരുവായുപുരേശം
പ്രതിദിനമനു ചേതസ്മര ഹരിപാദം (2)
പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ
സ്വരഭാജനം കരുണാനിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലളിതം
(പ്രണതോസ്മി)

വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചലനങ്ങള്‍ രസ രാസലീലാലയം
മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം
കൃഷ്ണം മുരളീലോലം ഗോപീവിലോലം
മനസാസ്മരാമി

ഗാമഗാരി സരിഗാ മാധമാമ ഗമഗ
സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ
ഗമപമഗരിസനിധമമാഗ
ഗമരിരി സസാനി നിരിധ നിരിമ ധനിരി
ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ
(പ്രണതോസ്മി)

ജന്മാന്ധകാരത്തിലരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം മായാബാലം ലീലാവിനോദം
ശിരസ്സാ നമാമി

ഗാമഗാരി സരിഗാ മാധമാമ ഗമഗ
സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ
ഗമപമഗരിസനിധമമാഗ
ഗമരിരി സസാനി നിരിധ നിരിമ ധനിരി
ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ
(പ്രണതോസ്മി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts