തോളില്‍ മാറാപ്പു (വിനയപൂര്‍വ്വം വിദ്യാധരന്‍ )
This page was generated on April 25, 2024, 3:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജന്‍ പി ദേവ് ,ഹരിശ്രീ അശോകൻ ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2017 04:40:59.

കണ്ടു കണ്ടങ്ങിരിയ്ക്കും ജനങ്ങളെക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍...
മാളികമുകളേറിയമന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍......

തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
മോളിലാകാശം താഴേ ഭൂമി

വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ്
വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ്
കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി
കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
ഏഹെയേഹേയേഹേയേഹേയ്...
തനനാനാതാനാതാനാ.. തനനാനാതാനാതാനാ..
തനനാനാതാനാതാനാ....
താനാനാതാനാനാന....
തനനാനാതാനാതാനാ.. തനനാനാതാനാതാനാ..
തനനാനാതാനാതാനാ....
താനാനാതാനാനാന....
മടിയില്‍ നമുക്ക് കനമില്ലാ വഴിയില്‍ നമുക്ക് ഭയമില്ലാ
നിനവില്ല നിറമില്ല കാണാന്‍ കിനാക്കളില്ല..
മടിയില്‍ നമുക്ക് കനമില്ലാ വഴിയില്‍ നമുക്ക് ഭയമില്ലാ
നിനവില്ല നിറമില്ല കാണാന്‍ കിനാക്കളില്ല..
കൊടുക്കാനില്ല ഒന്നും എടുക്കാനില്ല..ആ ആ ആ...
കൊടുക്കാനില്ല ഒന്നുമെടുക്കാനില്ല.
കൂട്ടിവെയ്ക്കാനിടമില്ല
കണക്കുവെയ്ക്കാനേടില്ല..
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്

കല്ലെറിയും നാട്ടാരേ കണ്ടാലൊഴിയും വീട്ടാരേ
എരിവേനല്‍ക്കിളികള്‍ ഞങ്ങള്‍ വിതച്ചുകൊയ്യാറില്ലല്ലോ..
കല്ലെറിയും നാട്ടാരേ കണ്ടാലൊഴിയും വീട്ടാരേ
എരിവേനല്‍ക്കിളികള്‍ ഞങ്ങള്‍ വിതച്ചുകൊയ്യാറില്ലല്ലോ..
ലോകം നമുക്കു തറവാട്
എല്ലാരും സ്വന്തക്കാര്
ലോകം നമുക്കു തറവാട്
എല്ലാരും സ്വന്തക്കാര്
അടിമക്കുടിയാനില്ലിവിടെ
ഉടമത്തമ്പ്രാനില്ലിവിടെ
അടിമക്കുടിയാനില്ലിവിടെ
ഉടമത്തമ്പ്രാനില്ലിവിടെ

തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്..
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
മോളിലാകാശം താഴേ ഭൂമി

വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ്..
വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ്
കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി...
കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്
തനനാനാതാനാതാനാ.. തനനാനാതാനാതാനാ..
തനനാനാതാനാതാനാ....
താനാനാതാനാനാന....
തനനാനാതാനാതാനാ.. തനനാനാതാനാതാനാ....
തനനാനാതാനാതാനാ....
താനാനാതാനാനാന....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts