അലകടലിൻ അലകളിൽ [പു] (ഡിസംബര്‍ )
This page was generated on September 27, 2022, 2:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനകൈതപ്രം
ഗായകര്‍ഇഷാന്‍ ദേവ്
രാഗംഹംസധ്വനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:39.

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം
പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം
മധുരോദാരമായ് ഇളനീർത്തെന്നലിൽ
തിരയും തീരവും പുളകം ചാർത്തുമീ നിമിഷം
(അലകടലിൻ..)

ഏകാന്ത മധുര യാമിനികളേ നീഹാര നിമിഷം
സിന്ദൂര തരളമാലിനികളേ സ്വർല്ലോക നിമിഷം
സ്വരമർമ്മരങ്ങളേ മൃദുഗാനമായ് വരൂ
നിറമാലചന്ദ്രികേ നീഹാരമായ് വരൂ
സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ
നിൻ വിലാസനടയുടെ അമൃത നിമിഷം
(അലകടലിൻ..)

നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി
നീ എന്റെ ലളിത മന്ദസമീരേ മുകിൽ മാല തഴുകി
അനുരാഗമാണു നീ പ്രിയ ഗീതമാണു നീ
എൻ രാഗസന്ധ്യകൾ നിൻ സ്വന്തം ആക്കി നീ
സ്വപ്ന മന്ദിരം തന്നിൽ വന്നു നീ
പൊൻ തരംഗ പദ ജതിയിൽ നടനമാടി
(അലകടലിൻ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts