ധികിടു ധികിടു (ആനച്ചന്തം )
This page was generated on April 30, 2024, 3:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ജയകൃഷ്ണൻ ,ബാലു തങ്കച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:42.
 
ആർപ്പോ ഇർറോ ഇർ റോ ഇർ റോ
ധികിടു ധികിടു തക ധികിടു ധികിടു തക
ധികിടു ധികിടു തക താളം (2)
അകലെയായ് ഇരുളലകൾ അകലെയായ്
വരികയായ് കതിരൊളികൾ അരികിലായ്
ഉണരും കര കണികാണ്മതു അമരോത്സവരംഗം
മുള വന്നത് തളിരാർന്നിത് വരമൊ നിറയായ്
കരളിൽ നിറയായ് വിളയുമെൻ കനകനെൽക്കതിരുകൾ

കൊടിയേറിയതെൻ നെഞ്ചകമോ
മുടിയേറ്റിയതെൻ ഭാവുകമോ
തുള്ളി തുടികൊട്ടാൻ കോലംകെട്ടും കരയോരം
ഉള്ളിൽ കനവേന്തും നാടിൻ പൂരം പൊടിപൂരം
നിറയുന്നു മമ ജീവനിൽ ഒരു സൗഭഗമേളം
പുലരുന്നു സുമവീചിയിൽ ഒരു സൗരഭതാളം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)

ഉയരുന്നത് വരവേല്പൊളിയോ
ഉറുളും തിരുതേരിൻ ഒലിയോ (2)
മീനച്ചൂടേൽക്കും നാടും കുളിരാർന്നിടുന്നു
ആമോദ പുതുവെള്ളത്തിൽ ആറാടിടുന്നു
നിറമാടി സ്വപ്നങ്ങളിൽ മുത്തുക്കുട മാറ്റം
കളിയാടി എങ്ങും പുതുപൊന്നോണ ചന്തം
ധികിട ധികിട തക ധികിട ധികിട തക
ധികിട ധികിട തക താളം (2)
(അകലെയായ് ....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts