വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 29 2013 09:09:44.
കതിരൊളി കുഞ്ഞുതിങ്കൾ വാവോ... ഒരു മണിത്തെന്നൽ പോലെ വാവോ... കിനിഞ്ഞൊഴുകും കണിയമൃതും കരൾ കവരും കൽക്കണ്ടവും കണി കണ്ടു മാമുണ്ണാനായ് വായോ.... (കതിരൊളി....) മയിൽപ്പീലി പൂമേട എൻ നെഞ്ചം മഴവിൽ കിനാവിന്റെ തോരണം മധുരാഗത്താരാട്ടു മൂളുമ്പോൾ തളരാതെ ഞാനേകും താളങ്ങൾ... പൂമ്പൈതലേ...പാൽത്തെന്നലേ... വാർമൈനതൻ വെൺതൂവലേ.. വരൂ നീ...വരൂ നീ...കിനാ കാണും കണ്ണീർ കൂടാരം.... (കതിരൊളി ....) ഇളനീരു നീരാടി ആടേണം മഷി തേച്ച കൺപീലി മിന്നേണം നാത്തുമ്പിൽ നാമങ്ങൾ പൂക്കേണം നലമോടെ ജന്മങ്ങൾ താണ്ടേണം എന്നോമലേ....പൊന്നാമ്പലേ... ചേലോലുമെൻ ചെന്താമരേ... വരൂ നീ...വരൂ നീ...എങ്ങോ തേങ്ങും പാട്ടിൻ കൂടോരം.... (കതിരൊളി....) |