മയങ്ങാത്ത രാവുകളിൽ (നാടന്‍ പ്രേമം )
This page was generated on April 28, 2024, 10:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ജയകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:56.
മയങ്ങാത്ത രാവുകളിൽ
മാനസമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ (മയങ്ങാത്ത...)

ചുണ്ടനങ്ങും നേരത്ത്‌
ചുമ്മാ കിങ്ങിണി താളമിടും
പാട്ടിൻ ലഹരിയിലാടും ഞാനൊരു
പാരിജാതച്ചെടി പോലെ (മയങ്ങാത്ത...)


പൗർണ്ണമി തൻ കിണ്ണത്തിൽ
പതയും തൂമധു നീട്ടിയിടും ആ
പാതിരാപ്പൂമലർ മഞ്ജരിയായ്‌
പാരിൽ ചിലങ്ക കെട്ടിയിടും (മയങ്ങാത്ത...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts