ജലശയ്യയില്‍ (ലാപ് ടോപ് )
This page was generated on April 27, 2024, 8:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സോണിയ
രാഗംമധ്യമവരാളി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2021 10:37:44.



ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുവീർപ്പു പോലുമാ
സസ്മിതമാം നിദ്രയെ തൊടല്ലേ
ചിറകാർന്നു നീന്തുമാ
സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
(ജല ശയ്യയിൽ...)

നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായി ചുരന്നു പോയ്
മിഴിയിൽ വരും നിനവിലിവൾ
എരിയും സദാ മെഴുതിരിയായ്
(ജലശയ്യയിൽ...)

നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനേ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതറികിലും...
(ജലശയ്യയിൽ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts