മാമൂട്ടിൽ ബീരാന്റെ [കൊമ്പൻ മീശക്കാരൻ] (ഇത്തിക്കരപ്പക്കി )
This page was generated on March 29, 2024, 7:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍സീറോ ബാബു ,എൻ ലതിക ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയന്‍ ,ജയഭാരതി ,ശ്രീലത നമ്പൂതിരി ,മീന ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:06.

ആ........
മാമൂട്ടില്‍ ബീരാന്റെ ഖല്‍ബില്
കൊള്ളിമീന്‍ വിരിയിച്ച പഞ്ചാര പാലുറുമ്പേ
അന്‍പതിലേറെ വയസ്സു ചെന്നെങ്കിലും
അന്‍പുള്ള കരളാണ് തേന്‍ കുഴമ്പേ
ആ.....

കൊമ്പന്‍ മീശക്കാരന്‍ വമ്പന്‍ പണക്കാരന്‍
സുന്ദരന്‍പൂമാരന്‍
നിന്നെ മണിയറയില് ബിളിക്കണ് പെണ്ണെ
പരിഭവമെന്തേ കള്ള നാണമിതെന്തേ?
പൊന്നും പണവും പൊരുളും പെരുത്തുണ്ട്
പെണ്ണുങ്ങളേറെയുണ്ട് ഒണ്ട് പെണ്ണുങ്ങളേറെയുണ്ട്
പുള്ളകളെത്തറയുണ്ടെന്നറികില്ല പുള്ളിക്കു കൂസലില്ല
അതു പുള്ളിക്കു കൂസലില്ല ഒട്ടും
ഉള്ളില്‍ പ്രയാസമില്ലാ.. ഹോയ്
കൊമ്പന്‍ മീശക്കാരന്‍ .........

ആ..........
സ്വര്‍ണ്ണക്കുടുക്കിട്ട സില്‍ക്കിന്റെ കുപ്പായം
അതില്‍ അന്‍പറും അത്തറും അക്കയും കട്ടായം
തുര്‍ക്കിത്തൊപ്പിയില്‍ പട്ടുറുമാലിന്‍ കെട്ടും
സുബര്‍ക്കത്തിലും റബ്ബേ ഇതുപോലില്ലൊരു വേഷം
ആ........

അരമനയിലും അണിയറയിലും അംഗനമാരുണ്ട്
പിന്നെ അടിമകളുണ്ട്
നിക്കാഹു കൊള്ളലും തലാക്കു ചൊല്ലലും
ഒക്കെ തമാശാണേ മൂപ്പര്‍ക്കൊക്കെ തമാശാണേ
അതൊരുച്ചപ്പിരാന്താണേ...

ആ..........
ബദറുള്‍ മുനീറിന്റെ പുന്നാര പൊന്നുമോന്‍
ഖമറുന്നീസമാരെ പോറ്റുന്ന സുന്ദരന്‍
പറവൂരുണ്ടൊരു പെണ്ണ്, ചാത്തന്നൂരില്‍ ഇനിയൊന്ന്
പാരിപ്പള്ളിയില്‍ പടച്ചോനേ
നിക്കാഹ് പതിനൊന്ന്! എത്തറ? പതിനൊന്ന്!
എന്റെ ബദരീങ്ങളേ....!

ആ.........

മക്കത്തുപോകാനും ഹാജിയാരാകാനും
നിക്കാഹു തീരാതെ നേരം കിട്ടാതിരിപ്പാണേ
സക്കാത്തു നല്‍കണംസുല്‍ത്താനാണ് അത്
കിട്ടാത്ത പെണ്ണില്ലാ പൂതി മുട്ടാത്തോരാരുമില്ലാ
കേട്ടു മുട്ടാത്തോരാരുമില്ലാ- ഹോയ്
കൊമ്പന്‍ മീശക്കാരന്‍ .........




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts