കേഴു വേഴാമ്പലേ (സത്യം )
This page was generated on May 25, 2024, 8:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഈശ്വരി പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:38:57.

കേഴൂ വേഴാമ്പലേ
കേഴൂ വേഴാമ്പലേ
തീരാത്ത നോവിന്‍ തീരങ്ങളില്‍ നീ
കേഴൂ വേഴാമ്പലേ

ഏതോ തരളമാം മഴനിലാവെന്നോ
തഴുകിനിന്നോര്‍മ്മയില്‍ നീലമേഘഛായയില്‍
നിന്‍ ദാഹം വീണ്ടും മൌനമായ്
ഒരുതുള്ളിക്കണ്ണീര്‍ പോലും
ചൊരിയാതീ പാഴ്മരുഭൂവിൽ
ആരെ നീ തേടുന്നു?

മാമ്പൂവിതളുപോല്‍ മൃദുലമാം മോഹം
തളിരിടും കണ്ണുമായ് കാത്തിരുന്നാലെങ്കിലും
ഈ വേനല്‍ക്കാലം മാറുമോ
അകലങ്ങള്‍ ആകാശങ്ങള്‍
അലിയില്ലീ പൊള്ളും വെയിലില്‍
നിന്നുള്ളിന്‍ തേങ്ങലുകള്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts