വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | കെ സനന് നായര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 16 2013 03:53:43.
മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ കരിനീല മഴമേഘമറയില് കിനിയുന്ന കനിവിന്റെ അമൃതേ പൂജാരിയില്ലാത്ത പൂമനയില് പൂവമ്പനാമെന്റെ പൂങ്കൊടിയേ വരമഞ്ഞള്‍ തിലകങ്ങള്‍ ഇനി നാമണിയും മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരില്‍ മഴനീരില്‍ മാനം മറന്നമ്മ തേങ്ങും ചിതറിയ മഴക്കാറിനുള്ളിലും വിധിയുടെ നിധിശേഖരങ്ങളോ മൈനക്കുരുവീ വാ വാ മനസ്സിലെ അറയില്‍ മധുവിധുനിഴലില്, നുഴയുക നിനവേ, നുകരുക കനവേ നോവേ നീ ചാരൂ നിലാവേ മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ കാറ്റിന്റെ കൈവന്നുതഴൂകുന്ന കവിളിന്റെയോരം തലോടുന്ന രാവില്‍ രതിയുടെ കളിവീണമീട്ടുവാന് മതികല അലിയുന്ന വേളയില്‍ മേളക്കുതിരേ വാ വാ, നിറപറചൊരിയും നിളജലമുതിരും പുലരികളടിയും പുതിയൊരു കടവില്‍ പൂന്തോണിയൂട്ടും കിനാവേ (മുള്‍ക്കൂടിനുള്ളില്‍…) |