വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:16.
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാം രാവിലെ അമ്പിളിക്കുളിരല്ലേ (2) കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും തേടിയിറങ്ങി പരിമളം കെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ (കുഞ്ഞിക്കുഞ്ഞോമന...) നാളും നാഴികയും നീങ്ങാമനസ്സിലെ തേൻ കുളിരും തേടിവരും മധുമാസമേ വേനല്‍പ്പുഴ വഴിയേ മേനിയിലീറനുമായ് നീളും നിഴലായ് നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ (കുഞ്ഞിക്കുഞ്ഞോമന...) പൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണി നിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ (കുഞ്ഞിക്കുഞ്ഞോമന...) |