മാനസവീണ (അല്‍ഫോന്‍സ )
This page was generated on April 19, 2024, 12:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല ,മോത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:35.

മാനസവീണേ മാനസവീണേ
പാടുക പാടുക മാനസവീണേ
മധുരമധുരമാം പ്രണയദഗാനം
മതിരസമമായി വിഷാദവീഹീനം
(പാടുക)

മൃദുലവികാര തന്ത്രികളെ മീട്ടി
മധുമയമായ് ശ്രുതികൂട്ടി ഹാ...
പാടുക നീ നവജീവിതഗാനം
കാമുകഹൃദയവിലീനം ഗാനം
(പാടുക)

സുധാമാധുരീസാര മനോഹരം
അതിലകമലിവതിയായി
കുളിര്‍ നിലാവിലനുരാഗ സമേതം
ചൊരിയൂ അമൃതമയഗാനം
(പാടുക)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts