പ്രണയത്തിന്‍ കോവിലില്‍ (തിരമാല )
This page was generated on May 2, 2024, 11:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവിമല്‍ കുമാര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ ,ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:38.
�pranayathin kovil vilasumenkaavil


 പ്രണയത്തിന്‍ കോവില്‍ വിലസുമെന്‍ കവില്‍
പൂജയ്ക്കുവരുമോ പൂജയ്ക്കു വരുമോ പൂജാരി!
പുളകങ്ങളാലെ ഹൃദയങ്ങള്‍ തീര്‍ത്ത
പൂമാലതരുമോ പൂക്കാരി!

മമമനമിതിലെഴും വനികയില്‍ നിന്നും
വസന്തമലരുകളാലെ
പുതുമണമിയലും പൂന്തേന്‍ തുളുമ്പും
പൂമാല ഞാന്‍ തരുമേ എന്‍
പൂമാല ഞാന്‍ തരുമേ....

ഒഴുകിടും ജീവിതയമുനാതീരെ
ഓമല്‍ക്കിനാവൊളിപോലെ
അമരുമെന്‍ ദേവീ നിലയനം തേടി
പൂജയ്ക്കു ഞാന്‍ വരുമേ.. എന്‍
പൂജയ്ക്കു ഞാന്‍ വരുമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts