മനോഹരമിതാ (അവകാശി )
This page was generated on April 25, 2024, 7:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ലളിത തമ്പി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:45.

മനോഹരമിതാ ഹാ...
സകലം മനോഹരമിതാ ഹാ...
ആഹാ.... മഹാഗിരികളാം മകുടം ചൂടി
മലരും മലര്‍വാടി സകലം
മനോഹരമിതാ ഹാ

പരിചൊടു ചീകിയ തിരുമുടി പോലെ
ഇരുപാടും പാടങ്ങള്‍
അതിനു നടുക്കണിരേഖയിടും
കാട്ടരുവികള്‍ മാടങ്ങള്‍
സകലം മനോഹരമിതാ ഹാ

മധുമയകാലം വന്നൂ വനിമേല്‍
മഹിസുഖജാലം നേടാമിനിമേല്‍
പണിയും ഉലകിനായ് സേവനമേകാന്‍
പായുക നീയേകാന്‍
ജഗമേ മനോഹരമിതാ ഹാ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts