തുള്ളിത്തുള്ളി ഓടി വാ (അവകാശി )
This page was generated on April 27, 2024, 2:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍വി എൻ സുന്ദരം ,എന്‍ എല്‍ ഗാനസരസ്വതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് പി പിള്ള ,മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:45.
 
തുള്ളിത്തുള്ളി ഓടിവാ
ഉള്ളം ചൊല്ലി പാടിവാ
ജില്‍ ജില്ലായാടിയാടി
തുള്ളിത്തുള്ളി ഓടിവാ

അണിമുല്ലക്കാവുതേടി
പ്രണയത്തിന്‍ പാട്ടു പാടി
അരികത്തു പോന്നവന്‍ നീ
ആരു ചൊല്ലാരു ചൊല്ലു

ഒരു നാളെന്നോമലേ നിന്‍
ഉയിര്‍വീണ്ടുംതന്നതാരു്
ഹോ ഹോ ഹോ ഞാനറിഞ്ഞേ
ഉള്ളത്തില്‍ വാഴുവോനെ

കണ്മണി നിന്നെയൊന്നു
കണ്‍കുളിരെ കാണ്മതിന്നു്
വര്‍ണ്ണമണിച്ചേലയുമായു്
വന്നവന്‍ നീതാനല്ലി

ഒരു വാക്കു മിണ്ടിയില്ല
ഒരു നോക്കു കണ്ടതില്ല
ഒരു കൊണ്ടലോടിവന്നു
ഉടനെ നാം വേര്‍പിരിഞ്ഞു

ഇനിയെന്നു ചേരും നമ്മള്‍
ഏതുനേരത്തില്‍ ബാലെ
ഉരചെയ്യാം നേരമിപ്പോള്‍
ഉദ്യാനം തന്നില്‍ കാണാം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts