വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | വിജയ് യേശുദാസ് ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:35.
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ ശ്രുതി നേര്‍ത്തു നേര്‍ത്തു മായും ഋതുരാഗഗീതിപോലെ പറയൂ നീയെങ്ങുപോയി (ഒരുനാള്‍) ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ മായുകില്ലെന്നോര്‍മ്മയില്‍... ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്ക്കവേ പോവുകയോ നീയകലെ എന്റെയേകതാരകേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍ (ഒരുനാള്‍) നീളുമെന്റെ യാത്രയില്‍ തോളുരുമ്മിയെന്നുമെന്‍ തോഴിയായി വന്നു നീ..... നീളുമെന്റെ യാത്രയില്‍ തോഴിയായി വന്നു നീ എന്നിലേക്കണഞ്ഞു നീയാം സ്നേഹസാന്ദ്രസൗരഭം ആതിരതന്‍ പാതയിലെ പാല്‍നിലാവു മായവേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍ ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ രജനീസുഗന്ധി പൂക്കും രമണീയയാമമായി പറയൂ നീയെങ്ങുപോയി... (ഒരുനാള്‍) |