താഴെ പാടം കൊയ്യാന്‍ വന്ന (ഗുല്‍മോഹര്‍)
This page was generated on May 3, 2024, 6:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജോണ്‍സണ്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:35.

തനനനം തന തനനനം.....

താഴേപ്പാടം കൊയ്യാന്‍ വന്നൊരു തത്തമ്മപ്പെണ്ണേ
ഒരു താലിപ്പെണ്ണിന്‍ നാണം കവിളില്‍ പൂക്കും ചേലോടെ..
വാകച്ചില്ലകള്‍ താലമെടുത്തേ താഴമ്പൂവും പൂക്കുട നീര്‍ത്തേ
നീയെന്തേ തത്തമ്മേ പാടിക്കൊയ്യാത്തേ..ഓഹോ...
കതിരിതാ...കതിര്‍ മണിയിതാ....ഓഹോ....
തകിടതാം തക തകിടതാം....
താഴേപ്പാടം കൊയ്യാന്‍ വന്നൊരു തത്തമ്മപ്പെണ്ണേ
ഒരു താലിപ്പെണ്ണിന്‍ നാണം കവിളില്‍ പൂക്കും ചേലോടെ..

പാടവരമ്പത്താരുടെ പാട്ടിനു കാതോര്‍ക്കുന്നു കിളിമകളെ നീ
പാലക്കൊമ്പത്താരും കാണാതാരീ പാടുന്നു....
നിന്നെത്തേടുന്നു...കളമൊഴി നിന്നെത്തേടുന്നൂ...
പൊന്നാര്യന്‍ കൊയ്യുമ്പം പിന്നാലെ വന്നേ...
എന്തോരം പുന്നാരം ചൊല്ലിപ്പോയെന്നേ....
നാനാഴി മണ്ണിലൊരു നല്ലോലപ്പുര വെച്ചേ...(2)
നാളത്തെ പൊറുതിക്കായ് കൂടാമെന്നവനോതി..(2)
പുതുമണ്ണില്‍ ചാലുകള്‍ കീറി മണിവിത്തു ചേറീ നമ്മള്‍
വിതയുടെ പുകിലുകളായ്...
തത്തകതിമിതോം....തകതിമിതകതിമിതോം ...
(താഴേപ്പാടം......)

മേലേവീട്ടിലെ അമ്പിളിമുറ്റത്തിന്നൊരുപൂരക്കളിയുടെ മേളം
ആലിന്‍ കൊമ്പത്തൂഞ്ഞാലാടിപ്പാടാന്‍ നീയും വാ....
പാടാന്‍ നീയും വാ....കളമൊഴി പാടാന്‍ നീയും വാ....
കൊയ്ത്തെല്ലാം തീര്‍ന്നപ്പോള്‍ പൊന്നോണം വന്നേ..
പൂത്തുമ്പീ നീയും വാ തുമ്പത്തേനുണ്ണാന്‍
പുന്നെല്ലിന്‍ അവിലാണോ കദളിത്തേന്‍ കനിയാണോ(2)
മുത്തശ്ശിക്കിനിവേണം പൊന്നോണക്കാണിക്ക(2)
വളയിട്ട കൈയുകളൊത്തു വരിനെല്ലിന്‍ പാടം കൊയ്തേ
പുകിലൊടു പുകിലുകളായ്...
തത്തകതിമിതോം തകതിമിതകതിമിതോം...ഹോയ്..
(താഴേപ്പാടം......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts