ആനന്ദ ഗംഗേ (ബുള്ളറ്റ്‌ )
This page was generated on May 2, 2024, 6:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസിബി മുളയ്ക്കന്‍
ഗാനരചനപി പ്രകാശ്
ഗായകര്‍വീണ പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പവിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2012 02:26:59.

ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ
ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...
ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ
ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...
സംഗീതമേ.....
സംഗീതമേ...സൗഭാഗ്യമേ...രസ-
ലഹരികള്‍ നെയ്തെടുക്കും അനുപമലസമഴകില്‍...
ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ
ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...

ആല്‍മരത്തണലിലെ കാറ്റാണു നീ
ആതിരക്കുളിരിന്റെ അലയാണു നീ...
(ആല്‍മരത്തണലിലെ.....)
ആയിരം വസന്തത്തിന്‍ കലയാണു നീ
ആദ്യത്തെ മഴയുടെ സുഖമാണു നീ...
അഴകുകള്‍ അഖിലവുമിഴുകിയൊരാദിമ-
രാഗതരംഗിണി നീ....
ആനന്ദഗംഗേ എന്‍ ഹൃദയമുരളിയില്‍ നിറയൂ
ആമോദവര്‍ഷം നീ ഉയിരിന്‍ പൂക്കളില്‍...

പുല്‍ക്കൊടിത്തുമ്പിലെ കുളിര്‍മഞ്ഞു നീ...
പാര്‍വ്വണ ചന്ദ്രികാചന്ദനം നീ...
(പുല്‍ക്കൊടിത്തുമ്പിലെ...)
പവിഴങ്ങള്‍ വിളയുന്ന പാലാഴി നീ...
പരമസായൂജ്യത്തിന്റെ വഴിയാണു നീ
പരമാണുവിലും പുലരുമനാദി താളലയപ്പൊരുള്‍ നീ...
(ആനന്ദഗംഗേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts