വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | മൊഹമ്മദ് ഷക്കീല്‍ |
ഗാനരചന | ഉണ്ണികൃഷ്ണന് വയനാട് |
ഗായകര്‍ | സിതാര കൃഷ്ണകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:44.
വിണ്ണിലൂടങ്ങിങ്ങു പാറിപാറക്കുന്ന വെള്ളിപ്പറവകളേ വെള്ളിമേഘങ്ങളേ വെല്ലുന്ന തൂവെണ്മ ആരു പകര്‍ന്നു തന്നു? വെള്ളിക്കൊലുസ്സും കിലുക്കിയോടിടുന്ന കാട്ടാറിന് കന്യകളേ കരളു കുളിര്‍ക്കുന്ന പാട്ടുപാടിക്കൊണ്ടെങ്ങു പോകീടുന്നു നിങ്ങള്‍ മാമരച്ചില്ലയില്‍ ഊഞ്ഞാലിലാടുവാന്‍ മാന്തോപ്പിലൂടൊരു തെന്നലായാലയുവാന് നിങ്ങളും പോരുന്നുവോ? മുത്തശ്ശിക്കഥയിലെ മുത്തുകള്‍ കൊണ്ടൊരു മാലകോര്‍ത്തു നല്‍കാം മുല്ലപ്പൂങ്കാവിലും മുന്തിരിത്തോപ്പിലും കണ്ണുപൊത്തിക്കളിക്കാം മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു നല്‍കാം കുഞ്ഞാറ്റക്കിളിയുടെ കൂട്ടിലെ കുഞ്ഞിനു താരാട്ടു പാട്ടു പാടാം പൂക്കൈത പൂക്കുന്ന പുഴയുടെ തീരത്തു കളിവീടൊരുക്കി വെയ്ക്കാം ആകാശവീഥിയില്‍ അപ്പൂപ്പന്‍താടിപോല്‍ അതിശീഘ്രം യാത്ര പോകാം (വിണ്ണിലൂടങ്ങിങ്ങു..) |