വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ശ്യാമ |
അഭിനേതാക്കള്‍ | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 20 2013 15:01:59.
ആത്മവിദ്യാലയമേ അവനിയില്‍ ആത്മവിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും (ആത്മവിദ്യാലയമേ) തിലകം ചാര്‍ത്തി ചീകിയും അഴകായ് പലനാള്‍ പോറ്റിയ പുണ്യ ശിരസ്സേ ഉലകം വെല്ലാന്‍ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായീ (ആത്മവിദ്യാലയമേ) ഇല്ലാ ജാതികള്‍ ഭേദവിചാരം ഇവിടെ പുക്കവര്‍ ഒരുകൈ ചാരം മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍ (ആത്മവിദ്യാലയമേ) |