പാവന ഭാരത (സീത )
This page was generated on April 26, 2024, 8:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1960
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍പി ബി ശ്രീനിവാസ് ,എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ഹരി ,ശശികുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:06.

പാവനഭാരത നാരീമണിതന്‍
കഥപറയാം ഞങ്ങള്‍ .. കഥപറയാം ഞങ്ങള്‍
മിഥിലേശ്വരിതന്‍ കണ്ണീരില്‍ കഴുകിയ
കഥപറയാം ഞങ്ങള്‍ ‍

ശിവവില്ലുകുലച്ചു രഘുരാമന്‍ ‍
ജനകാത്മജതന്നെ വരിച്ചു
അതുലസുഖം ചേര്‍ന്നിരുവരുമായി
അയോദ്ധ്യയിലെത്തി വസിച്ചു

താതനിയോഗം കേട്ടു രാജ ഭോഗങ്ങള്‍ വെടിഞ്ഞവര്‍
കാട്ടിലലഞ്ഞു നടന്നൂ
പരമപവിത്രം സീതാചരിതം കേള്‍ക്കുവിനെല്ലാരും
കഥപറയാം ഞങ്ങള്‍

രാവണനൊരുദിനം വന്നു സീതയെ കവര്‍ന്നു
പുഷ്പകം കരേറി ലങ്കചെന്നു ചേര്‍ന്നു
രാമനടവിയില്‍ സീതേ സീതേ എന്നു
കേണുവലഞ്ഞു നടന്നു
സീതേ... സീതേ.....

ഭാസുരഭാരത നാരിതന്‍ ‍
പരിപാവനമാകും കഥപറയാം
പതിയാണീശ്വരനെന്നുരചെയ്യും
പരമോന്നതമാം കഥപറയാം

രാഘവദൂതന്‍ ലങ്കയിലെത്തി
കണ്ടൂസീതയെ വൈകാതെ
അടയാളങ്ങള്‍ കൊടുത്തവള്‍ രാമനെ
അറിയിച്ചൂ നിജ വൃത്താന്തം

വാരിധിയില്‍ ചിറകെട്ടി തന്നുടെ
വാനര സൈന്യവുമായ് ചെന്നു
ലങ്കാധിപനെ വധിച്ചു ജഗത്തിന്‍
സങ്കടമാറ്റി ശ്രീരാമന്‍

അഗ്നിപരീക്ഷനടത്തീ തന്‍
പരിശുദ്ധത കാട്ടിയ ശ്രീരാമന്‍
പുഷ്പകമേറി അയോദ്ധ്യയിലെത്തി
നാടുഭരിച്ചൂ ശ്രീരാമന്‍

കണ്ടൂ രാമനെ ഞങ്ങളു പക്ഷേ
കണ്ടില്ലെവിടെ വൈദേഹി?
കണ്ടില്ലെവിടെ വൈദേഹി?




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts