വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് ,കെ സുലോചന ,കെ ലീല ,ലക്ഷ്മി ,ലളിത തമ്പി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:54.
ഒഹോയ് താതിനന്തനം തെയ്യനംതാരാ താതിനന്തനം തെയ്യനം താരാ താരാ തെയ്യനംതാരാ തെയ്യനംതാരാ തെയ്യനംതാരാ മാനത്തുനിന്നൊരു തേന്മഴപെയ്യാന്‍ മാരിവില്ലൊളി പൊട്ടിവിടര്‍ന്നേ കാത്തിരുന്നൊരപ്പൂവിനെമുത്താന്‍ കാര്‍മുകില്‍ക്കരിവണ്ടുപറന്നേ നീരുവറ്റിയ കാട്ടുപുല്‍പ്പായില്‍ നീയിനിയുമുറങ്ങരുതേ! വേവുതിന്നു മയങ്ങണതല്ലോ നാവുവറ്റിവരളുണതല്ലോ പൂവുപോലൊരു മുത്തവുമായീ.... പൂവുപോലൊരു മുത്തവുമായി പൂഴിമണ്ണിനെ കെട്ടിപ്പുണരാന്‍ തൂമഴത്തുള്ളിയോടിവരുന്നേ പൂമിതേവിയുണരുണരമ്മേ മീനവേനലില്‍ തീക്കനലില് മേനികത്തിയ നാളില് കന്നുപൂട്യതും കട്ടയുടച്ചതും കണ്ണുപൊട്ടണ പൊള്ളലില് ആറ്റുനോറ്റിരുന്നാരിയന്മണി വിത്തുചേറിയ മണ്ണില്, പുതുമണ്ണില് മാരിവില്ലിന്റെ തേന്‍ കുടത്തിന്ന് ചോര്‍ന്നുവാര്‍ന്നൊരു കുളിരില് താളമിട്ടൊരു നെല്‍ക്കൊടികള്‍ക്ക് നാണം വന്നൊരു നാളില് മുത്തുമാലയും ചാര്‍ത്തിനിന്നപ്പോ മുത്തമിട്ടിളം തെന്നല് താലികെട്ടിനു വന്ന കൊയ്ത്തരി- വാളുതീര്‍ക്കുന്ന മൊഴികള് കളമൊഴികള് കരളിലിത്തിരി തേണ്‍ പുരട്ടണ് കിളിചിലക്കണ ചേലില് ഞങ്ങടെ കുഞ്ഞിപ്പെണ്ണിനു നാളെ കല്യാണത്തിന്നച്ചാരം കാത്തിരിക്ക്ണ് പുന്നെല്ലവില് ഞങ്ങടെവീട്ടിലെ മുത്തശ്ശി കയ്യില്‍ത്തരിവള കളിപറയാഞ്ഞേ മണവാട്ടിക്കൊരു കെറുവെന്നേ പുത്തരിയിട്ടൊരു ചക്കരപ്പായസം വയ്കണതെന്നാണമ്മൂമ്മേ ഇത്തിരിപ്പോരം കല്ലരിയല്ലോ കിട്ടണതിപ്പം നമ്മക്ക് ഏനിത്തിരിപ്പൂമി സൊന്തമായൊണ്ടെ- ന്നേനിന്നലെയൊരു സൊപ്പനം കണ്ടേ! |