കാനനം വീണ്ടും (സി ഐ ഡി )
This page was generated on April 26, 2024, 9:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:56.
 
കാനനം വീണ്ടും തളിര്‍ത്തു - മലര്‍
ക്കാവുകള്‍ക്കുള്ളം കുളുര്‍ത്തു - അതില്‍
ഗാനം പാടി ഉയരുവാന്‍ വെമ്പിയ
വാനമ്പാടിയെന്‍ പക്ഷം കരിഞ്ഞു
(കാനനം)

കതിരിട്ടു നിന്നുള്ളില്‍ മിന്നിത്തെളിഞ്ഞൊര -
ക്കനകവിളക്കു പൊലിഞ്ഞതെന്തേ
കമലങ്ങള്‍ പൂവിട്ടു കമനീയമായൊര -
ക്കരുണതന്‍ ഗംഗ വരണ്ടതെന്തേ

തണലേകിനിന്നൊരത്തായു്മരം വേരറ്റു
തവമുന്നില്‍ ശൂന്യമായു് സര്‍വ്വദിക്കും
ഇരുള്‍മൂടിക്കത്തുമേകാന്തമീവഴി -
യിനിയേതുമട്ടില്‍ നീ സഞ്ചരിക്കും

മണ്ണിതുവിട്ടു മറഞ്ഞാലുമെന്‍മന -
ക്കണ്ണുകള്‍ കാക്കും കെടാവിളക്കേ
മറയല്ലേ മാമക മാനസക്ഷേത്രത്തില്‍
നിറകതിര്‍ തൂകി നീയെന്‍പിതാവേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts