വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:00.
മാരിവില്ലേ മറഞ്ഞു നീ എങ്ങു പോയാവോ മാഞ്ഞു പോവാൻ മാത്രമായെൻ മാനസത്തിൽ വന്നുദിച്ചൂ ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലൊ ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പി നിന്ന പൂവിതളിൽ മഞ്ഞു വീണു മരവിച്ചല്ലൊ കാണിനേരം കൊണ്ടു ചിത്തം കവർന്ന നാം ഇനി തമ്മിൽ കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി പ്രാണതന്തി തൊടുത്തോരു വീണ പൊട്ടിത്തകർന്നല്ലൊ ഗാനമെല്ലാം നിന്നുപോയി നാടകം തീർന്നു..... |