കണ്ണുനീര്‍ മുത്തുമായ്‌ [F] (നിത്യകന്യക )
This page was generated on September 14, 2024, 11:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Audio Only
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:07.


കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ
കതിരുകാണാക്കിളി ഞാന്‍
എന്നോടിത്ര പരിഭവം തോന്നുവാന്‍
എന്തു പറഞ്ഞൂ ഞാന്‍
(കണ്ണുനീര്‍)

സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന
മന്ദസ്മേരവുമായ്‌ (സങ്കല്‍പ്പങ്ങളെ)
ഈ കിളിവാതില്‍ക്കലിത്തിരി നേരം
നില്‍ക്കൂ നില്‍ക്കൂ നീ
നില്‍ക്കൂ നില്‍ക്കൂ നീ
(കണ്ണുനീര്‍)

സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ
കര്‍പ്പൂരക്കിണ്ണവുമായ് (സ്വപ്നം)
എന്റെ മായാലോകത്തു നിന്നു നീ
എങ്ങും പോകരുതേ എങ്ങും പോകരുതേ
എങ്ങും പോകരുതേ .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts