തെന്നലേ നീ പറയുമോ (മന്ത്രവാദി )
This page was generated on April 29, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മിസ്സ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:02.
 
(സ്ത്രീ) ഓ..
(ഡു) ഉം..

(സ്ത്രീ) തെന്നലേ നീ പറയുമോ എന്‍ ദേവനെങ്ങോ പോയതെങ്ങോ (2)
തെന്നലേ നീ പറയുമോ

(പു) മിന്നലേ ഞാന്‍ പിരിയുമോ വന്നിടുന്നേന്‍ വിണ്ണില്‍ നിന്നു് (2)
മിന്നലേ ഞാന്‍ പിരിയുമോ

(സ്ത്രീ) വന്നിതാ നാമീ വസന്തവാടി തന്നില്‍ മോടിയായു് (2)
(പു) എന്നുമെന്നും വേര്‍പെടാതെ ഒന്നു ചേര്‍ന്നു വാണിടാം (2)
(ഡു) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം

(സ്ത്രീ) ജീവിതം ഇശതന്ത്രമേ
(പു) ജീവലോകം സ്വന്തമേ
(സ്ത്രീ) ജീവിതം ഇശതന്ത്രമേ
(പു) ജീവലോകം സ്വന്തമേ
(ഡു) ഈ വിശാലമായ ലോകം ഇയലും ആത്മബന്ധമേ (2)
പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം
ആ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts