വിജനമാം താഴ്‌വാരം (ട്വന്റി വണ്‍ ഗ്രാംസ്‌)
This page was generated on May 8, 2024, 11:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംദീപക്‌ ദേവ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2022 03:54:14.

ഈ അപൂർണ്ണ വീഥികൾ മറുപടി തേടും ഓർമ്മകൾ
നീൾവിരലാൽ അകമേ തൊടും പോലെ.....
പാതി പെയ്ത മാരിയിൽ വിട പറയാതെ മൂടലാൽ
മൗനമുകിൽ വാനിൽ നിഴൽ പോലെ.....
ഒരു ഋതു വഴിമാറും അടയാളങ്ങൾ ഓർത്തിവിടെ
ഒരുപോലലിയാൻ ഉരുകാൻ ഒളി ചൂടിയ രണ്ടുയിരിൻ
തിരികൾ നാം......

വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം
പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ...

ഈ കവിൾത്തടങ്ങളെ തഴുകി മറഞ്ഞു നീർക്കണം
നീയൊരു തൂ വെയിലായ് തലോടുമ്പോൾ....
ഉൾ മണൽപ്പുറങ്ങളിൽ എഴുതിയ നൂറു വാക്കുകൾ
മാഞ്ഞു കടൽത്തിര നീ കരേറുമ്പോൾ....
പുതുമകൾ വരവാകും ഒരു നാളിന്റെ കാലടികൾ
എതിരേൽക്കുകയോ പതിയെ അലിവാർന്നൊരു സാന്ത്വനമായ്
ഹൃദയമേ..........

വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം
പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ...
വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം
പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts