ഒഴുകിവരൂ (ആകാശഗംഗ )
This page was generated on May 14, 2024, 2:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:49.
ഒഴുകി വരൂ... ഒഴുകി വരൂ....
ഒരുയുഗദാഹം പോലെ....

സ്നേഹനന്ദിനീ പ്രിയ മോഹനന്ദിനീ
കദനഭൂമിയില്‍ കനി വളര്‍ത്തിയ
ഹൃദയനന്ദിനീ ഹൃദയനന്ദിനീ
സ്നേഹനന്ദിനീ...

നീ വിടര്‍ത്തിയ പൂവുകള്‍
വാടിവീഴും വാടിയില്‍
ഇനി വരില്ലേ രാഗശിശിരം തോഴീ
അണയൂ മലരായ് മണമായ് സഖി നീ
(സ്നേഹനന്ദിനീ )

നീയുണര്‍ത്തിയ കുളിരുകള്‍
മാഞ്ഞു പോകും വീണയില്‍
നിറയുകില്ലേ ഗാനമധുരം തോഴീ
അണയൂ സ്വരമായ് ലയമായ് സഖി നീ
ഒഴുകി വരൂ ഒഴുകി വരൂ
ഹൃദയവതീ ...പ്രാണസഖീ...
മറയരുതേ പിരിയരുതേ
വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts