നീരാട്ട്‌ കഴിഞ്ഞോ (കൗസ്തുഭം )
This page was generated on April 28, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനസഞ്ജീവ് കിളികുലം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍കാർത്തിക (പുതിയ) ,സുകുമാരി ,രാജ്മോഹൻ ഉണ്ണിത്താൻ ,ജഗന്നാഥവർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:51.
 
നീരാട്ടു കഴിഞ്ഞോ കണ്ണാ
ഉടയാട അഴിഞ്ഞോ കണ്ണാ
പാലൂട്ട് കഴിഞ്ഞോ കണ്ണാ
പൊൻ പുലരൊളിയിൽ എൻ
ശ്യാമവർണ്ണനെ കണി കാണണം (2)
(നീരാട്ടു കഴിഞ്ഞോ ...)

ആരെയോ തേടി കണ്ണാ
ആരെയോ തേടി കണ്ണാ
ആരെയോ തേടി കണ്ണാ
ആരെയോ തേടി അമ്പലത്തിനു ചുറ്റും
ഓടി വരുന്നു നീ മണി വർണ്ണാ (2)
പൂവുടലോ പുല്ലാങ്കുഴലോ ഇത്
യാദവ ഗോകുല മായകളോ (2)
(നീരാട്ടു കഴിഞ്ഞോ ...)

വാകച്ചാർത്തു കഴിഞ്ഞാൽ കണ്ണാ
മണ്ഡപത്തിൽ വരുമോ കണ്ണാ (2)
നിന്നെ മനസ്സിൽ കണ്ടെഴുതിയ കവിത കേട്ടീടുമോ
പിന്നെ ഞാൻ ശ്രീകോവിൽ നടയിൽ പാടുമ്പോൾ
ശ്രുതി ചേർത്തു തരുമോ
നിന്റെ ഓടക്കുഴൽ തരുമോ
(നീരാട്ട്..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts