ആവണി പൂവണി (നന്ത്യാര്‍വട്ടം )
This page was generated on April 30, 2024, 4:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഗിഫ്റ്റി
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍സുദീപ് കുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.

ആവണി പൂവണി മലഞ്ചെരുവില്‍
ഇളം പുല്‍മെത്തയില്‍ .....
നാമിരുവരുമായ്....
സായം കുങ്കുമ ലഹരി നുകർന്നൂ
ആകാശനീലിമയെ...എതിരേറ്റൂ.......
(ആവണി പൂവണി....)

കണിയും കൊണ്ടിങ്ങെത്തിയ മൂവന്തി
കാനലൊഴിയും നീള്‍വഴിയില്‍ നിഴല്‍ നീട്ടി
എന്നില്‍ മിടിമിടി വെച്ചതു നിന്‍ നാമം
മിടിമിടി വെച്ചതു നിന്‍ നാമം
നിന്നില്‍ തുടിതുടി കൊട്ടിയതെന്‍ പ്രേമം...
ആവണി പൂവണി മലഞ്ചെരുവില്‍
ഇളം പുല്‍മെത്തയില്‍ .....
നാമിരുവരുമായ്....

ഇമചിമ്മി മാനത്തൊരു നക്ഷത്രം
രാക്കുയിലിന്‍ പാട്ടില്‍ ലയമൊടു നിന്നൂ
നമ്മില്‍ തെളിവതു ചന്ദ്രികയോ....
നമ്മില്‍ തെളിവതു ചന്ദ്രികയോ....
നാം തമ്മില്‍ തിരയുവതുള്ളിലെ അനുരാഗം...
(ആവണി പൂവണി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts