കോമള മൃദു (ലോകനീതി )
This page was generated on May 7, 2024, 11:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല ,കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:00.
 

കോമളമൃദുപദേ മധുര
കേരളകവിതേ സുലളിത
വാടികതോറുമിതാ മധുപം
തേടുകയാണമലേ സതതം
കാകളിപാടിയ തുഞ്ചശുകീ
സംഗീതമാധുരി മാനസമോഹിനി

സരസപദം പരിചിൽ പാടി നീ
കാമുകസഹൃദയഹൃദയേ കഥകളിയാടിടവേ
ശിങ്കിടിപാടുകയാണുലകിൻ
മഞ്ജിമയാകവേ മോഹിനീ
ഗാഥകൾ പാടി മുദാ സുലഭ
കാന്തിയിലാറാടീ നവമണി ഗാഥകൾ
കങ്കണകിങ്കിണിയും കനകകാഞ്ചിയുമാർന്നു നീ
മാധവമാസമലർവനി പോൽ
മാമകമുന്നിൽ വാണാലും
(ഗാഥകൾ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts