സംഗീതം ലഹരിതന്‍ (വസന്തസേന )
This page was generated on April 27, 2024, 7:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന ,സന്തോഷ് കെ നായർ ,സുകുമാരി ,Jathy Sreekumar
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2012 04:15:13.

സംഗീതം...ലഹരിതന്‍ സംഗീതം
ആലസ്യം...ആ....വളരുമൊരാലസ്യം...
മിഴിയും മിഴിയും ഇടയുന്നു തമ്മില്‍
നിഴലും നിഴലും പിണയുന്നു തമ്മില്‍
ഇവിടേ...സ്വര്‍ഗ്ഗീയനിമിഷങ്ങളില്‍.....
സംഗീതം...ലഹരിതന്‍ സംഗീതം
ആലസ്യം....വളരുമൊരാലസ്യം...

ഹോമറിന്‍ കാവ്യത്തിന്‍ മുന്തിരിപ്പാത്രം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ....
ഗായകര്‍ വാഴ്ത്തിയ മാദകപുഷ്പം
നെഞ്ചോടു ചേര്‍ക്കാന്‍ വരൂ....
ഉന്മാദം ഏതോ ഉല്ലാസം
എങ്ങും പൊങ്ങുന്നൊരീവേളയില്‍.....
നിങ്ങള്‍ക്കായി മീട്ടുന്നു ഞാന്‍
ഏകാന്ത രാവിന്‍ സ്വരം...
യാമം മാറും ഗാനം മാറും
താളം മാറും ഭാവം മാറും
മാറുന്ന ലോകങ്ങളില്‍.....
സംഗീതം...ലഹരിതന്‍ സംഗീതം
ആലസ്യം....വളരുമൊരാലസ്യം...

താരുണ്യമാകും ഗിറ്റാറിന്‍ കമ്പി
ലാളിച്ചു മീട്ടാന്‍ വരൂ....
തമസ്സിന്റെ കൂട്ടിലെ കാഞ്ചനക്കിളിയെ...
താലോലം തഴുകാന്‍ വരൂ....
സല്ലാപം മണ്ണില്‍ കല്ലോലം
എങ്ങും വീശുന്നൊരീവേളയില്‍
നിങ്ങള്‍ക്കായി മീട്ടുന്നു ഞാന്‍
രാഗാര്‍ദ്രരാവിന്‍ സുഖം...
യാമം മാറും ഗാനം മാറും
താളം മാറും ഭാവം മാറും
മാറുന്ന ദൃശ്യങ്ങളി‌ൽ.....
(സംഗീതം.......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts