മുള്ളുള്ള മുരുക്കിന്മേല്‍ (വിലാപങ്ങള്‍ക്കപ്പുറം)
This page was generated on April 19, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:08.



മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ

കാറ്റൊന്നടങ്ങിയാല്‍ കരള്‍ നൊന്തു പിടയുന്ന
കണ്ണാടി കവിളത്തെ കണ്ണുനീരേ കണ്ണുനീരേ

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ........

മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍
മൈലാഞ്ചി ചോരകൊണ്ടു വരഞ്ഞതാരെ -(2)

മൊഞ്ചേറും ചിറക്കിന്റെ തൂവല്‍ നുള്ളി എടുത്തിട്ടു
പഞ്ചാര വിശറി വീശി തണുത്തതാരെ...

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ........

നെഞ്ചില്‌ തിളക്കണ സങ്കട കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ.. -(2)

മൊയ്യ്‌ മായും മിഴിതുമ്പില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ..

മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരേ പനിനീരേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts