എന്നുണ്ണി നീയേ (പ്രമുഖന്‍ )
This page was generated on April 27, 2024, 5:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:08.

എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ
മനമമ്പാടിയായ് മകനേ...
കൈകാല്‍ വളർന്നൂ എന്നാലുമിന്നും
കൈക്കുഞ്ഞു നീയെന്റെ മാറില്‍
ഒരു പാലാഴി എന്‍ മനസ്സില്‍ ...
കഥ പറയൂ യദുകുലമേ
തിരി തെളിയൂ വിഷുദിനമേ
കണി കാണാന്‍ നിന്നൂ നിന്‍ മിഴിയില്‍
അഴകേഴും കൊണ്ടേ നീയെന്‍ മുന്നില്‍
എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ..
മനമമ്പാടിയായ് മകനേ...

കാളിന്ദിനദിയുടെ കുളിരോടെ
കനവെങ്ങെങ്ങും പായുന്നിതാ(2)
മണിമുകിലായ് വന്നു ഞാനെന്‍ കുഞ്ഞിന്റെ കൈയ്യില്‍
പൂമാരി അണിയുകയായ്
വാത്സല്യമാകുന്ന പുതുമഴയില്‍
നീരാടി നീയെന്റെ മുത്തായ് മാറില്ലേ
എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ
മനമമ്പാടിയായ് മകനേ...

ആനന്ദത്തിരയുടെ ചിരിയോടെ
അഴലെങ്ങെങ്ങു മായുന്നിതാ..ദൂരെ
ആനന്ദത്തിരയുടെ ചിരിയോടെ
അഴലെങ്ങെങ്ങു മായുന്നിതാ
കനകനിലാവെന്റെ മൌനം കണ്ണന്റെ ചുണ്ടില്‍
തൂവെണ്ണയരുളുകയായ്
രാരീരമാകുന്ന മധുരിമയില്‍
ആറാടി നീയെന്റെ തോളില്‍ ചായൂല്ലേ ...

(എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts