ഒരു തംബുരു നാദസരോവരം (കഴുമരം )
This page was generated on April 19, 2024, 8:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,സുമലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:14.
ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദമരാളം
തൻ വെൺചിറകേഴും വീശി മന്ദമായ്
സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ്
ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ്

വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം
പൊൻകിനാക്കൾ തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ
മോഹങ്ങൾ ഓരോ ദാഹങ്ങൾ
നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ
തുഴഞ്ഞും നീരാടി വീണ്ടും നീരാടി
എന്തൊരു സുഖം എന്തൊരു രസം
(ഒരു തംബുരു..)

നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ
വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ
തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ
ഉല്ലാസം എന്നും സല്ലാപം
എന്തൊരു മദം എന്തൊരു ലയം
(ഒരു തംബുരു..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts