വാര്‍ത്തിങ്കൾ താലമെടുത്തവര്‍ [മഗ്ദലന മറിയം] (ജീവിതനൗക )
This page was generated on April 25, 2024, 11:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍മെഹബൂബ്‌ ,വി ദക്ഷിണാമൂർത്തി ,കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിക്കുറിശ്ശി സുകുമാരൻ നായർ ,ബി എസ് സരോജ ,ടി കെ ബാലചന്ദ്രൻ ,സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2012 05:15:46.
 
വാര്‍ത്തിങ്കള്‍ താലമെടുത്ത വസന്തരാ -
വേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍
ശ്രീല ഗലേല ജില്ലയ്ക്കൊരു തൂമുത്തു-
മാലയായ് മിന്നീ നയിൻ പട്ടണം

താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലമായു്
നിങ്ങള്‍ തന്‍ കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയില്‍ വീണു പോയോ

ദാരിദ്ര്യശുഷ്ക്കമാം പാഴു്ക്കുടിലൊ -
ന്നിലാണീരുചിരാംഗി ജനിച്ചതത്രേ
പാറപ്പുറത്തൊരു ഭംഗിയേറും പനി -
നീരലരുണ്ടായിതെങ്ങിനേയോ

സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ
എന്റെ സ്വസ്ഥം കവരുന്ന താരമേ
സ്വര്‍ഗ്ഗീയസൗന്ദര്യഹാരമേ

കൊല്ലാതെ പാപം ഇതു പാപമേ
ദോഷം ചെയ്യാതെ ശാപമിതു സോദരാ

ലീലയാ കണ്ടു ചിരിപ്പാനായു് വഞ്ചകന്‍
മേലേ വിരിച്ചിട്ട പുല്‍പ്പരപ്പില്‍
മേയാനായു് ചെന്നൊരു പെണ്‍മാന്‍ നിരാലംബ
യായിതാ വീണുപോയു് മുൾക്കുഴിയില്‍

കൊറ്റിന്നുഴക്കരികാണാതിരുന്നവള്‍
കൊറ്റക്കുട ചൂടും റാണിയായി
ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ് ചേര്‍ന്നാ
ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ

രക്ഷിക്ക ചാരിത്ര്യം (3)

കേഴുക കേഴുക ഏഴമാന്‍കണ്ണാളേ
കേഴുവോര്‍ക്കാശ്വാസം ഏകും ദൈവം
ഓ..

വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കേണ്ട മുഗ്ദ്ധേ നീ
സ്വാതന്ത്ര്യമോടകത്തേക്കു ചെല്ലാം
കെട്ട മാര്‍ഗ്ഗത്തില്‍ നടന്ന നിന്‍ കാല്‍ച്ചെളി
മൃഷ്ടമായല്ലോ നിന്‍ കണ്ണീരാല്‍ താന്‍

നാഥാ തവാശകള്‍ കേട്ടു നടക്കാതെ
നാനാപരാധങ്ങള്‍ ചെയ്തു പോയു് ഞാന്‍
ശാസിതാവായോനേ സര്‍വ്വം ക്ഷമിച്ചു തൻ
ദാസിയെ തൃക്കാല്‍ക്കല്‍ നിര്‍ത്തേണമേ

മുട്ടുവിന്‍ വാതില്‍ തുറക്കുമെന്നങ്ങുന്നു
പട്ടാങ്ങമായു് ചൊന്നതോര്‍ത്തുകൊണ്ടേ
താവകാനുഗ്രഹദ്വാരത്തില്‍ മുട്ടുമീ
പാവത്തിന്നേകുകിങ്ങുൾപ്രവേശം

അല്ലല്‍പ്പെരുങ്കടല്‍ക്കല്ലോലമാലയില്‍
തെല്ലല്ലലഞ്ഞു കുഴങ്ങുന്നു ഞാന്‍
ഏഴയാം എന്നേ കരേറ്റുവാന്‍ മറ്റാരു -
ണ്ടാഴിക്കു മീതേ നടന്നവനേ

ചെയ്യരുതാത്തതു ചെയ്തവളെങ്കിലു
മീയെന്നെ തള്ളൊല്ലേ തമ്പുരാനേ
തീയിനെപ്പോലും തണുപ്പിക്കുമിപ്പൊൻതൃ
ക്കൈയ്യിനാൽ തീര്‍ത്തവളല്ലോ ഞാനും

പൊയു്ക്കൊള്‍ക പെണ്‍കുഞ്ഞേ ദുഃഖം വെടിഞ്ഞു നീ
ഉള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts