പൊന്നിട്ടു പൊരുളിട്ടു (ശ്രീരാമ പട്ടാഭിഷേകം )
This page was generated on April 28, 2024, 11:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:14.
 
പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ടു്
വേഗം മന്ദിര മുറ്റമെല്ലാം മംഗലമാക്കി
(പൊന്നിട്ടു പൊരുളിട്ടു )
പൊന്നിട്ടു പോരിന്‍ പോരിന്‍ പെണ്‍കൊടിമാരെ
ഇന്നു വര്‍ണ്ണിച്ചു രാമന്റെ സല്‍ക്കഥ പാടാന്‍
(പൊന്നിട്ടു പോരിന്‍ )

ആന തേര്‍ കുതിര കാലാള്‍പ്പടകളും
അണിയണി വന്നു നിരന്നേ
മാലതീയനാം രാജകുമാരനു മംഗളമരുളും മുന്നേ (2)

അ...
ആനന്ദകരുണവിലാസാ ശ്രീരാമചന്ദ്രാ
രഘുവംശചന്ദ്രാ
(ആനന്ദ)
ജാനകി മാനസ വാസാ

നാളെയീ സാമ്രാജ്യം വാഴുമ്പോളെന്‍ പ്രാണ -
നാഥാ നീയെന്നെ മറന്നീടുമോ
എന്‍ മനസ്സാമ്രാജ്യ റാണിയായ് വാണീടും
നിന്നെ പിരിയുകില്‍ രാമനുണ്ടോ

അഴകിയ ദീപമിണക്കീടാം
അരമനയാദ്യമൊരുക്കീടാം
(അഴകിയ )
കാഞ്ചന മണിമയ മണിയറയെല്ലാം
അഞ്ജനമാക്കാം കാഴ്ചകളാല്‍
അഴകിയ ദീപമിണക്കീടാം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts